< Back
India

India
പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ്, 18 കോടി പിടിച്ചെടുത്തു
|29 Dec 2021 11:52 AM IST
23 കിലോ സ്വർണവും കണ്ടെടുത്തു
പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ്. കനൗജിലെ റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു. നാല് പെട്ടികളിൽ സൂക്ഷിച്ച പണം ജി.എസ്. ടി ഇന്റലിജൻസാണ്പിടികൂടിയത്. 23 കിലോ സ്വർണവും കണ്ടെടുത്തു.
സുഗന്ധദ്രവ്യ വ്യവസായിയായിരുന്ന പിയൂഷിന്റെ വസതിയിൽ നേരത്തെ നടത്തിയ പരിശോധനയിൽ പണമായി 257 കോടി പിടിച്ചെടുത്തിരുന്നു. വീട്ടിൽ നിന്ന് മാത്രം 90 കോടിയാണ് പിടിച്ചെടുത്തത്. കൂടാതെ കിലോ കണക്കിന് സ്വർണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. 36 മണിക്കൂറെടുത്താണ് റെയ്ഡ് പൂർത്തിയാക്കിയിരുന്നത്. കാൺപൂരിലെ വീടിന് പുറമെ പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.