< Back
India
ഇ.ഡിയുടെ ആരോപണം കെട്ടിച്ചമച്ചത്, റെയ്ഡ് രാഷ്ട്രീയപ്രേരിതം: പോപ്പുലർ ഫ്രണ്ട്
India

'ഇ.ഡിയുടെ ആരോപണം കെട്ടിച്ചമച്ചത്, റെയ്ഡ് രാഷ്ട്രീയപ്രേരിതം': പോപ്പുലർ ഫ്രണ്ട്

Web Desk
|
2 Jun 2022 11:44 AM IST

എല്ലാ വർഷവും സർക്കാറിന് കണക്ക് നൽകുന്നതാണെന്നും സംഘടനയുടെ സാമ്പത്തിക സ്രോതസ് സുതാര്യമാണെന്നും പി.എഫ്.ഐ നേതാക്കൾ

ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേടറ്റിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പോപ്പുലർ ഫ്രണ്ട്. എല്ലാ വർഷവും സർക്കാറിന് കണക്ക് നൽകുന്നതാണ്. സംഘടനയുടെ സാമ്പത്തിക സ്രോതസ് സുതാര്യമാണെന്നും പി.എഫ്.ഐ സംഘടനാ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കേന്ദ്രസർക്കാറിന്റെ ഉപകരണമായി ഇ.ഡി മാറിയെന്നും കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. ദുർബലർക്ക് വേണ്ടി നിലകൊള്ളുന്നതാണ് പ്രകോപിപ്പിക്കുന്നത്. ആർ.എസ്.എസിനെ തുടർന്നും എതിർക്കുമെന്നും നേതാക്കൾ അറിയിച്ചു.

Related Tags :
Similar Posts