< Back
India

India
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആയി ജയാവർമ സിൻഹ അധികാരമേറ്റു
|1 Sept 2023 1:37 PM IST
അലഹബാദ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ജയാവർമ സിൻഹ 1986ലാണ് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ പ്രവേശിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആയി ജയാവർമ സിൻഹ അധികാരമേറ്റു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്‌സണായി അധികാരമേൽക്കുന്നത്. അലഹബാദ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ജയാവർമ സിൻഹ 1986ലാണ് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ പ്രവേശിക്കുന്നത്. നോർത്തേൺ റെയിൽവേ, സൗത്ത് ഈസ്‌റ്റേൺ റെയിൽവേ, ഈസ്‌റ്റേൺ റെയിൽവേ സോണുകളിൽ ജയാവർമ ജോലി ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് വിരമിക്കാനിരിക്കെയാണ് ജയാവർമക്ക് പുതിയ ചുമതല നൽകിയിരിക്കുന്നത്. 2024 ആഗസ്റ്റ് 31 വരെ അവർ പുതിയ പദവിയിൽ തുടരും. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ട്രാഫിക് ട്രാൻസ്‌പോർട്ടേഷൻ ബോർഡ് അഡീഷണൽ മെമ്പറായിരുന്നു. ഇന്ത്യൻ റെയിൽവേയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജരായി നിയമിതയായ ആദ്യ വനിത കൂടിയാണ് അവർ.