< Back
India
TRAIN IRCTC

Photo|Special Arrangement

India

യാത്രക്കാരുടെ ശ്രദ്ധക്ക്; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പരിമിതപ്പെടുത്തി റെയിൽവെ

Web Desk
|
22 Jun 2025 9:39 AM IST

സ്ലീപ്പർ ക്ലാസ്, എസി ത്രീ ടയർ, എസി ടു ടയർ, എസി ഫസ്റ്റ് ക്ലാസ്, ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും നിയന്ത്രണം ബാധകമാകും

ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് വെയിറ്റിംഗ് ലിസ്റ്റ് (WL)ടിക്കറ്റുകൾ നൽകുന്നത് പരിമിതപ്പെടുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ സംവിധാനത്തിലൂടെ ഒരു ട്രെയിനിലെ ഓരോ കോച്ച് വിഭാഗത്തിലും ലഭ്യമായ ആകെ ബെർത്തുകളുടെ 25% വരെ മാത്രമേ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗുകൾക്ക് അനുവദിക്കൂ.സ്ലീപ്പർ ക്ലാസ്, എസി ത്രീ ടയർ, എസി ടു ടയർ, എസി ഫസ്റ്റ് ക്ലാസ്, ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഈ നിയന്ത്രണം ബാധകമാകും.

ഉദാഹരണത്തിന്, 200 ബെർത്തുകളുള്ള ഒരു ട്രെയിനിൽ, ഇനിമുതൽ 50 വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ മാത്രമേ നൽകൂ. റിസർവ് ചെയ്ത കോച്ചുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിലെ തിരക്ക് കുറക്കുന്നതിലുടെ കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ യാ​ത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ റെയിൽവെ ലക്ഷ്യമിടുന്നത്.

നോർത്ത് സെൻട്രൽ റെയിൽവേ ഉൾപ്പെടെ എല്ലാ സോണൽ റെയിൽവേ ഡിവിഷനുകൾക്കും പുതിയ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി നോർത്ത് സെൻട്രൽ റെയിൽവേയിലെ (എൻസിആർ) സീനിയർ പിആർഒ അമിത് മാളവ്യ സ്ഥിരീകരിച്ചു .

Similar Posts