< Back
India

India
റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്
|16 Oct 2021 11:03 AM IST
ഒരാളുടെ നില ഗുരുതരമാണ്.
ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.