< Back
India
വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; 2 പൈലറ്റുമാര്‍ മരിച്ചു
India

വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; 2 പൈലറ്റുമാര്‍ മരിച്ചു

ijas
|
28 July 2022 11:08 PM IST

രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ രാത്രി ഒമ്പതേ പത്തിനാണ് അപകടമുണ്ടായത്

ബാര്‍മര്‍(രാജസ്ഥാന്‍): ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം മിഗ് 21 തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ രാത്രി ഒമ്പതേ പത്തിനാണ് അപകടമുണ്ടായത്. ഇന്ത്യൻ വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് അപകട വിവരം അറിയിച്ചത്.

ബാര്‍മര്‍ ജില്ലയിലെ ഭീംദാ ഗ്രാമത്തിന്‍റെ അര കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകട വിവരം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. വിവരമറിഞ്ഞ് ജില്ലാ കലക്ടറും പൊലീസ് ഉദ്യോഗസ്ഥരും വ്യോമ സേനാ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമെന്താണന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Similar Posts