< Back
India

India
രാജസ്ഥാൻ മുഖ്യമന്ത്രിയെ നാളെ അറിയാം; സച്ചിൻ പൈലറ്റിന് സാധ്യത
|24 Sept 2022 11:58 PM IST
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്‌ലോട്ട്.
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. വൈകീട്ട് ഏഴ് മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. എന്നാൽ സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്‌ലോട്ട്. തന്റെ വിശ്വസ്തനായ സി.പി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. എന്നാൽ ഇത് ഹൈക്കമാൻഡ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ അശോക് ഗെഹ്‌ലോട്ടുമായി ബന്ധമുള്ള എംഎൽഎമാരുമായി സച്ചിൻ ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.