< Back
India
The mother of the abused girl was arrested,  Allegedly trying to save the accused, rape case victim, latest malayalam news
India

ദലിത് യുവതിയായ അതിജീവിതയോട് കോടതിയില്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്

Web Desk
|
4 April 2024 6:22 PM IST

അതിജീവിത മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം

ഡല്‍ഹി: കൂട്ടബലാത്സംഗം നേരിട്ട ദലിത് യുവതിയായ അതിജീവിതയോട് കോടതിയില്‍ മുറിവുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ രാജസ്ഥാന്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഹിന്ദൗണ്‍ സിറ്റി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് നടപടി. അതിജീവിത മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

മാര്‍ച്ച് 30 നാണ് സംഭവം. താന്‍ എല്ലാകാര്യങ്ങളും മജിസ്‌ട്രേറ്റിനോട് വിശദീകരിച്ചെന്നും. പിന്നാലെ പുറത്തിറങ്ങാന്‍ ശ്രമിച്ച തന്നെ തിരികെ വിളിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണ് വസ്ത്രം അഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ശരീരത്തിലെ മുറിവുകളും പാടുകളും കാണാനാണെന്നായിരുന്നു മറുപടി. വസ്ത്രം മാറ്റാനാവില്ലെന്ന് താന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Related Tags :
Similar Posts