< Back
India
ഒരു തവണ ഉറങ്ങിയാല്‍ എഴുന്നേല്‍ക്കുന്നത് 25 ദിവസത്തിന് ശേഷം; വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം, അപൂര്‍വ രോഗം ബാധിച്ച് രാജസ്ഥാന്‍ സ്വദേശി
India

ഒരു തവണ ഉറങ്ങിയാല്‍ എഴുന്നേല്‍ക്കുന്നത് 25 ദിവസത്തിന് ശേഷം; വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം, അപൂര്‍വ രോഗം ബാധിച്ച് രാജസ്ഥാന്‍ സ്വദേശി

Web Desk
|
12 July 2021 9:44 PM IST

തുടർച്ചയായി 18 മണിക്കൂറൊക്കെയായിരുന്നു ഉറങ്ങിയത്. പിന്നീട് ദിവസങ്ങൾ നീണ്ടുതുടങ്ങി

രാജസ്ഥാനിൽ ജോധ്പൂരിനടുത്ത് നഗൗർ എന്ന സ്ഥലത്തെ 42കാരനായ പുർഖരം സിങിന്‍റെ രോഗം വളരെ വിരളമാണ്. അദ്ദേഹം ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കുക 25 ദിവസം കഴിഞ്ഞാണ്. വർഷത്തിൽ 300 ദിവസവും ഉറക്കം. ആക്സിസ് ഹൈപർസോംനിയ എന്ന അപൂർവ രോഗ ബാധിതനാണ് ഇദ്ദേഹം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നൽകുമെന്ന് വീട്ടുകാർ പറയുന്നു.

പുർഖരം സിങ് പലചരക്കുകട ഉടമയായിരുന്നു. ഉറക്കക്കൂടുതൽ കാരണം കട തുറക്കാൻ പറ്റാതായി. തുടർന്ന് ഡോക്ടറെ കണ്ടപ്പോഴാണ് 'ആക്സിസ് ഹൈപർസോംനിയ' എന്ന അപൂർവ അസുഖമാണെന്ന് കണ്ടെത്തിയത്.

2015ന് ശേഷമാണ് അസുഖം വർധിച്ചത്. അതുവരെ തുടർച്ചയായി 18 മണിക്കൂറൊക്കെയായിരുന്നു ഉറങ്ങിയത്. പിന്നീട് ദിവസങ്ങൾ നീണ്ടുതുടങ്ങി. വീട്ടുകാർ എത്ര വിളിച്ചാലും പൂർണമായും ഉണരാന്‍ സാധിക്കാതെയായി. ഇതോടെ ഉറക്കത്തിനിടെ ഭക്ഷണം കൊടുക്കൽ തുടങ്ങിയെന്ന് പുർഖരം സിങ്ങിന്‍റെ അമ്മ കൻവാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു. എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Similar Posts