< Back
India

India
റെയിൽവേ ട്രാക്കിൽ സിമന്റ് തൂൺ, ഇടിച്ച് തെറിപ്പിച്ച് രാജധാനി;അട്ടിമറി ശ്രമമെന്ന് സംശയം
|15 Jan 2022 6:01 PM IST
മുതിർന്ന പൊലീസ്- റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയതായി സൂറത്ത് റേഞ്ച് ഐജി രാജ്കുമാർ പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞു
മുംബൈ-ഹസ്രത് രാജധാനി എക്സ്പ്രസ് ഗുജറാത്തിൽ റെയിൽവേ ട്രാക്കിലെ സിമന്റ് തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ സിമന്റ് തൂൺ തെറിച്ചുപോയി. വൻ അപകടം ഒഴിവായെന്നും ആർക്കും പരുക്കില്ലെന്നും അട്ടിമറിശ്രമമെന്നു സംശയിക്കുന്നതായും റെയിൽവേ അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി 7.10ന് ഗുജറാത്തിലെ വൽസദിൽ അതുൽ സ്റ്റേഷനു സമീപമാണ് ട്രാക്കിൽ കിടന്ന സിമന്റ് തൂണിൽ ട്രെയിൻ ഇടിച്ചത്.
ലോക്കോപൈലറ്റ് ഉടൻ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. മുതിർന്ന പൊലീസ്- റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയതായി സൂറത്ത് റേഞ്ച് ഐജി രാജ്കുമാർ പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞു.