< Back
India

India
ഖേൽരത്നക്ക് ഇനി രാജീവ് ഗാന്ധിയുടെ പേരില്ല, പുരസ്കാരത്തിന് ഇനി ധ്യാന്‍ ചന്ദിന്‍റെ പേരെന്ന് പ്രധാനമന്ത്രി
|6 Aug 2021 12:58 PM IST
നിരന്തരമായി പുരസ്കാരത്തിന്‍റെ പേര് മാറ്റണമെന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന ആവശ്യങ്ങളുടെ ഫലമായാണ് പുരസ്കാരത്തിന്‍റെ പേര് മാറ്റുന്നത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്
ഖേൽരത്ന പുരസ്കാരത്തിൽ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. പകരം ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിലാണ് ഇനി അറിയപ്പെടുക. രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന്‍റെ പേരാണ് മാറ്റിയത്. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ഇനി അറിയപ്പെടുക മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്ന പേരിലായിരിക്കും അറിയപ്പെടുക.
നിരന്തരമായി പുരസ്കാരത്തിന്‍റെ പേര് മാറ്റണമെന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന ആവശ്യങ്ങളുടെ ഫലമായാണ് പുരസ്കാരത്തിന്‍റെ പേര് മാറ്റുന്നത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനൊപ്പം ധ്യാന്‍ ചന്ദിന്‍റെ ഹോക്കിയിലെ സംഭാവനകളും കണക്കിലെടുക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയതത്. കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.