< Back
India
RAJnath singh
India

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും

Web Desk
|
10 May 2025 6:32 AM IST

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി

ഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സംയുക്തസേന മേധാവിയെ കാണും. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായി പ്രതിരോധിക്കാൻ സേനയ്‍ക്ക് നിർദേശം നൽകാനാണ് തീരുമാനം. സുരക്ഷ കണക്കിലെടുത്ത് വടക്കൻ,പടിഞ്ഞാറൻ മേഖലയിലെ 32 വിമാനത്താവളങ്ങൾ മെയ് 14 വരെ അടച്ചിടും.

അതിനിടെ പാകിസ്‍താന് ഐഎംഎഫിൽ നിന്ന് 8500 കോടി രൂപ വായ്പ ലഭിച്ചു . ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് സഹായം ലഭിച്ചത്.ഐഎംഎഫിന്‍റെ വായ്പ നേരത്തെ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. പണം പാകിസ്താൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പലിശ വായ്പയാണ് അന്തർദേശീയ മോണിറ്ററി ഫണ്ട് നൽകിയിരിക്കുന്നത്.

അതേസമയം പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10 മണിക്കാണ് വാര്‍ത്താസമ്മേളനം.

Similar Posts