< Back
India
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിമാര്‍‌ സത്യപ്രതിജ്ഞ ചെയ്തു; മലയാളത്തില്‍  സന്തോഷ് കുമാറും
Click the Play button to hear this message in audio format
India

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിമാര്‍‌ സത്യപ്രതിജ്ഞ ചെയ്തു; മലയാളത്തില്‍ സന്തോഷ് കുമാറും

Web Desk
|
4 April 2022 1:22 PM IST

അസമില്‍ നിന്നുള്ള രണ്ടും നാഗലാന്‍ഡില്‍ നിന്നുള്ള ഒരംഗവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി : രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ് അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ജെബി മേത്തര്‍, എ.എ റഹീം, സന്തോഷ്കുമാര്‍ എന്നിവരും എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. അസമില്‍ നിന്നുള്ള രണ്ടും നാഗലാന്‍ഡില്‍ നിന്നുള്ള ഒരംഗവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

നാലാമതായി സത്യപ്രതിജ്ഞ ചെയ്ത സി.പി.ഐ അംഗം സന്തോഷ്കുമാര്‍ മലയാളത്തില്‍ സത്യവാചകം ചൊല്ലി വ്യത്യസ്തനായി. കോണ്‍ഗ്രസ് അംഗം ജെബി മേത്തറും സിപിഎം അംഗം എ.എ റഹീമും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയുടെ ഭാഗമായ മൂവരും ഇന്ധനവിലയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പങ്കെടുത്തു. അസമില്‍ നിന്നുള്ള പബിത്ര മര്‍ഗേരിതയും റംഗ്വാര നര്‍സാരിയും നാഗലാന്‍റില്‍ നിന്നുള്ള ഫാംഗോണ്‍ കോണ്‍യാകും സത്യപ്രതിജ്ഞ ചെയ്തു.



Related Tags :
Similar Posts