< Back
India
ഖാർഗേക്കായി പ്രചാരണം നടത്താൻ രമേശ് ചെന്നിത്തല ഗുജറാത്തിൽ
India

ഖാർഗേക്കായി പ്രചാരണം നടത്താൻ രമേശ് ചെന്നിത്തല ഗുജറാത്തിൽ

Web Desk
|
7 Oct 2022 9:00 AM IST

പ്രചാരണത്തിനെത്തിയ ഖാർഗേയെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

അഹമ്മദാബാദ്: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗേക്കായി പ്രചാരണം നടത്താൻ രമേശ് ചെന്നിത്തല ഗുജറാത്തിലെത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഖാർഗേക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് ചെന്നിത്തല പറഞ്ഞു. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന വേളയിൽ സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നതുപോലെ പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നനും തലമുതിർന്ന നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാര്ഗെജിയെ ഗുജറാത്തിലേക്ക്...

Posted by Ramesh Chennithala on Thursday, October 6, 2022

പാർട്ടി ഭാരവാഹിയല്ലാത്തതിനാൽ ചെന്നിത്തല ഖാർഗേക്കായി പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രണ്ട് അഭിപ്രായം ഉണ്ടാകാം. എഐസിസിയുടെ മാർഗനിർദേശം പുറത്തിറങ്ങുന്നതിന് മുമ്പാണ് പിസിസി പ്രസിഡന്റുമാർ പരസ്യ നിലപാട് പറഞ്ഞത്. രഹസ്യ ബാലറ്റാണ്. അതുകൊണ്ട് ആർക്കും ഭയം വേണ്ട. വോട്ടും പിന്തുണയും അഭ്യർഥിച്ചുള്ള കേരള പര്യടനം കഴിയുമ്പോൾ താൻ നിരാശനല്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts