< Back
India

India
ഒരു തുള്ളി പോലും ബാക്കിവച്ചില്ല; എലികള്‍ കുടിച്ചുതീര്‍ത്തത് 12 കുപ്പി മദ്യം
|6 July 2021 10:47 AM IST
കുപ്പികളുടെ അടപ്പില്‍ എലി കരണ്ടതിന്‍റെ പാട് കണ്ടതോടെയാണ് ജീവനക്കാര്‍ക്ക് കാര്യം പിടികിട്ടിയത്
ലോക്ഡൌണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യശാല തുറന്നപ്പോള്‍ കണ്ടത് കാലിയായ മദ്യക്കുപ്പികള്‍. തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലുള്ള ( TASMAC) ഔട്ട്‍ലെറ്റിലാണ് സംഭവം. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് എലികളാണ് പ്രതികളെന്ന് മനസിലായത്.
ലോക്ഡൌണിനെ തുടര്‍ന്ന് മദ്യശാല കുറച്ചുനാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മദ്യശാല തുറന്നത്. 12 കുപ്പി മദ്യമാണ് എലികള്‍ കുടിച്ചുതീര്‍ത്തത്. കുപ്പികളുടെ അടപ്പില്‍ എലി കരണ്ടതിന്‍റെ പാട് കണ്ടതോടെയാണ് ജീവനക്കാര്‍ക്ക് കാര്യം പിടികിട്ടിയത്.
1500 രൂപയോളം വിലവരുന്ന കുപ്പികളാണ് എലികള്‍ കുടിച്ചുതീര്‍ത്തത്. സംഭവം സൂപ്പര്‍വൈസറുടെയും ടാസ്മാക് അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഔട്ട്‍ലെറ്റിനുള്ളില്‍ എലിശല്യമുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.