< Back
India
മൈസൂരില്‍ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേര്‍ അറസ്റ്റില്‍, 15 ഓളം യുവതികള്‍ അബോധാവസ്ഥയിൽ
India

മൈസൂരില്‍ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: 64 പേര്‍ അറസ്റ്റില്‍, 15 ഓളം യുവതികള്‍ അബോധാവസ്ഥയിൽ

Web Desk
|
29 Sept 2024 9:32 PM IST

റെയ്ഡിൽ നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു

മൈസൂർ: കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ നടന്ന റെയ്ഡിൽ നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. സിഗരറ്റുകളും മദ്യവും പിടികൂടിയിട്ടുണ്ട്. അതേസമയം രാസലഹരികളൊന്നും കണ്ടെത്തിയിട്ടില്ല. പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം വരുന്നതോടെ തുടർനടപടികൾ സ്വീകരിക്കും. കൂടുതല്‍ പരിശോധനയ്ക്കായി ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്. പാർട്ടിക്ക് അനുമതി നൽകിയ ഫാം ഉടമയ്‌ക്കെതിരെ കേസെടുത്തു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.


Similar Posts