< Back
India
reserve bank of india

റിസര്‍വ് ബാങ്ക്

India

വായ്പയെടുത്തവര്‍ക്ക് ആശ്വസിക്കാം; രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റമില്ല

Web Desk
|
6 April 2023 1:32 PM IST

ധനനയ സമിതി യോഗമാണ് റിപ്പോ നിരക്കിൽ മാറ്റം വേണ്ടെന്ന് നിർദേശിച്ചത്

ഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ആര്‍.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ധനനയ സമിതി യോഗമാണ് റിപ്പോ നിരക്കിൽ മാറ്റം വേണ്ടെന്ന് നിർദേശിച്ചത്. അടുത്ത വർഷത്തെ പ്രതീക്ഷിത സാമ്പത്തിക വളർച്ച 6.5 ആണ്.

രാജ്യത്തെ പണപ്പെരുപ്പ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ നയങ്ങളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് മടിക്കില്ലെന്നും ശക്തികാന്തദാസ് പറഞ്ഞു.2022 മെയ് മുതല്‍ മൊത്തത്തില്‍ 250 അടിസ്ഥാന നിരക്കാണ് റിപ്പോ നിരക്കിൽ വർധനവ് വരുത്തിയത്. ഫെബ്രുവരി ആദ്യം വാരം നടന്ന യോ​ഗത്തിൽ ആര്‍ബിഐ 25 അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

Related Tags :
Similar Posts