< Back
India
അതിശൈത്യം: നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
India

അതിശൈത്യം: നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

Web Desk
|
8 Jan 2023 10:06 PM IST

ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍മഞ്ഞും ജനജീവിതം ദുസ്സഹമാക്കി

ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. സഫ്ദർജംഗിൽ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.9 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങൾ തണുത്ത് ഉറയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍മഞ്ഞും ജനജീവിതം ദുസ്സഹമാക്കി. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞു. റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു. ഡൽഹിയിൽ നിന്നുള്ള 42 ട്രെയിനുകളും 20 വിമാനങ്ങളും വൈകി. പഞ്ചാബിലെ ബതിന്‍ഡയിലും രാജസ്ഥാനിലെ സികാറിലും കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. ഡല്‍ഹിയില്‍ രാവിലെ 11 മണി വരെ സമാന സ്ഥിതിയാണ്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും മൂടല്‍മഞ്ഞ് നിറഞ്ഞ പ്രദേശത്തെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഹൈദരാബാദിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Related Tags :
Similar Posts