< Back
India
അയ്യപ്പനും കോശിയും തെലുങ്ക് റിമേക്ക് ഭീംല നായക് അടുത്ത വര്‍ഷം പ്രദര്‍ശനത്തിന്; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
India

'അയ്യപ്പനും കോശിയും' തെലുങ്ക് റിമേക്ക് 'ഭീംല നായക്' അടുത്ത വര്‍ഷം പ്രദര്‍ശനത്തിന്; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Web Desk
|
20 Sept 2021 10:13 PM IST

നേരത്തെ പുറത്തുവന്ന പവന്‍ നേരത്തെ പുറത്തുവന്ന പവന്‍ കല്യാണിന്റെ ഫസ്റ്റ് ലുക്കും 'ഭീംല നായകി'നെ പരിചയപ്പെടുത്തിയുള്ള ടൈറ്റില്‍ സോങ്ങും വലിയ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അടുത്ത വര്‍ഷം റിലീസിന്. 'ഭീംല നായക്' എന്നു പേരിട്ട ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിനെത്തും. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പവന്‍ കല്യാണും റാണ ദഗുബതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് സിനിമയുടെ ടൈറ്റില്‍. പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി കുര്യന്‍' തെലുങ്കിലെത്തുമ്പോള്‍ 'ഡാനിയല്‍ ശേഖര്‍' ആകും. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ത്രിവിക്രമാണ്. റാം ലക്ഷ്മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫി.

നേരത്തെ പുറത്തുവന്ന പവന്‍ കല്യാണിന്റെ ഫസ്റ്റ് ലുക്കും 'ഭീംല നായകി'നെ പരിചയപ്പെടുത്തിയുള്ള ടൈറ്റില്‍ സോങ്ങും വലിയ ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'.

Related Tags :
Similar Posts