< Back
India
Remarks against Amit Shah: Jharkhand High Court rejects Rahul Gandhis plea
India

അമിത് ഷാക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

Web Desk
|
23 Feb 2024 3:15 PM IST

2018ലെ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്

ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി നേതാവ് നവീൻ ഝായാണ് പരാതി നൽകിയത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ രാഹുൽ സമീപിക്കുമെന്നാണ് വിവരം.

2018ലെ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. സമാനമായ കേസ് ഉത്തർപ്രദേശിലും നിലവിലുണ്ട്. യുപി സുൽത്താൻപൂർ കോടതിയിൽ കഴിഞ്ഞ ദിവസം രാഹുൽ ഹാജരായി ജാമ്യം നേടിയിരുന്നു. അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യുപിയിൽ കേസ് നൽകിയത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമൻസ് അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾ ഇന്ന് ഹാജരാകണം.

Similar Posts