< Back
India
Uttarakhand Tunnel Collapse

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യം

India

ഉത്തരകാശി തുരങ്ക രക്ഷാദൗത്യം തടസപ്പെട്ടു; ഡ്രില്ലിങ് നിർത്തിവെച്ചു, ഇനി തുരക്കാനുള്ളത് നാല് മീറ്റർ

Web Desk
|
25 Nov 2023 6:31 AM IST

ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്

ഡെറാഡൂണ്‍: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു. ഓഗർ മെഷീൻ തുരങ്കത്തിലെ കോൺക്രീറ്റ് തൂണുകളിലെ സ്റ്റീൽ കമ്പിയിൽ ഇടിച്ചതാണ് കാരണം. ഇതോടെ ഡ്രില്ലിങ് നിർത്തിവെച്ചു.ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും.

ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.തൂണുകളിലെ സ്റ്റീൽ കമ്പികൾ മുറിച്ച് നീക്കിയശേഷം ഡ്രില്ലിങ് തുടരാനാണ് ആലോചന. നാല് മിറ്റർ മാത്രാണ് ഇനി ഡ്രില്ലിങ് ചെയ്യാനുള്ളത്. അതിന് ശേഷം തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാപ്പകൽ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തുരങ്കത്തിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകർന്നും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. 88 സെന്‍റിമീറ്റർ വ്യാസമുള്ള 9 പൈപ്പുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കുന്നത്. ഈ പൈപ്പിലൂടെയാണ് തൊഴിലാളികളെ പുറത്ത് എത്തിക്കുക. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. 41 തൊഴിലാളികളാണ് കഴിഞ്ഞ 14 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Similar Posts