< Back
India
Right-Wing Men Held for Pasting Pak Flag to Create Unrest in Bengals Bongaon
India

റെയിൽവേ സ്റ്റേഷനിൽ പാക് പതാക സ്ഥാപിച്ച രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ

Web Desk
|
1 May 2025 10:31 PM IST

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് പാക് പതാക സ്ഥാപിച്ചത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താൻ പതാക സ്ഥാപിച്ച രണ്ടുപേർ അറസ്റ്റിൽ. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകരായ ചന്ദൻ മലകാർ (30), പ്രോഗ്യജിത് മോണ്ടൽ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഏപ്രിൽ 30നാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ വാഷ്‌റൂമിൽ പതാകകൾ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവർ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്‌റൂമിൽ 'ഹിന്ദുസ്ഥാൻ മുർദാബാദ്, പാകിസ്താൻ സിന്ദാബാദ്' എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകൾ വന്നതിനാൽ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികൾ മൊഴി നൽകി. വർഗീയ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബൻഗാവ് പോലീസ് മേധാവി പറഞ്ഞു.


Similar Posts