< Back
India

India
ആർ.കെ പുരം വെടിവെപ്പ്; മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റില്‍
|18 Jun 2023 10:59 AM IST
ഇന്ന് പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്
ഡൽഹി: ആർ.കെ പുരത്ത് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെയും കൂട്ടാളിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്. പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംബേദ്കർബസന്ത് പ്രദേശവാസികളാണ് കൊല്ലപ്പെട്ട സ്ത്രീകൾ.
Updating...


