< Back
India
ഓടുന്ന ട്രെയിനില്‍ കവര്‍ച്ച, കൂട്ടബലാത്സംഗം: നാല് പേര്‍ അറസ്റ്റില്‍
India

ഓടുന്ന ട്രെയിനില്‍ കവര്‍ച്ച, കൂട്ടബലാത്സംഗം: നാല് പേര്‍ അറസ്റ്റില്‍

Web Desk
|
9 Oct 2021 1:25 PM IST

നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് പോയ ട്രെയിനിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. എട്ട് പേർ ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറുകയായിരുന്നു. ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം.

യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെയാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. തടയാന്‍ ശ്രമിച്ച മറ്റ് യാത്രക്കാരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു.

കാസറ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ, യാത്രക്കാർ നിലവിളിക്കാൻ തുടങ്ങി. ഉടന്‍ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടിയിലായത്. ഇവര്‍ മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കള്‍ കണ്ടെത്തി. നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

Related Tags :
Similar Posts