< Back
India
കാഴ്ചപരിധി കുറവായതുകൊണ്ടല്ല വിമാനം തകർന്നത്: അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആവര്‍ത്തിച്ച് രോഹിത് പവാർ
India

'കാഴ്ചപരിധി കുറവായതുകൊണ്ടല്ല വിമാനം തകർന്നത്': അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആവര്‍ത്തിച്ച് രോഹിത് പവാർ

റിഷാദ് അലി
|
11 Feb 2026 5:40 PM IST

വിമാനയാത്രയ്ക്ക് മുമ്പുള്ള സാങ്കേതിക രേഖകളും മറ്റും പരിശോധിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാവണമെന്നും പവാർ ആവശ്യപ്പെട്ടു.

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് എംഎല്‍എ രോഹിത് പവാര്‍. ബാരാമതിയിലെ വിമാനാപകടം കാഴ്ചപരിധിയിലെ പ്രശ്നം മൂലമല്ല സംഭവിച്ചതെന്ന് ശരത് പവാര്‍ വിഭാഗം നേതാവ് കൂടിയായ രോഹിത് പവാര്‍ വ്യക്തമാക്കി. ആരോ കമ്പനിയുടെ ഹാൻഡ്‌ലർ മനോജ് പവാറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രോഹിത് പവാര്‍ ദുരൂഹത ആവര്‍ത്തിക്കുന്നത്. വിമാനം ബുക്ക് ചെയ്തത് ആരോ കമ്പനിയായിരുന്നു.

"അജിത് പവാർ മഹാരാഷ്ട്രയിലെ ഒരു വലിയ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് സംശയങ്ങളുണ്ട്. വൈകാരികമായി തന്നെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മനോജ് പവാര്‍ പറഞ്ഞതാണ്''- അദ്ദേഹം പറഞ്ഞു.

'അജിത് ദാദയുടെ പിഎമാർ, മഹാരാഷ്ട്ര ഏവിയേഷൻ ഡയറക്ടർ, പൈലറ്റ് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ കാഴ്ചപരിധി തൃപ്തികരമാണെന്ന് മനോജ് പവാർ പറഞ്ഞിരുന്നു. എന്നാല്‍ വിഎസ്ആർ ( അജിത് ഓടിച്ച വിമാനക്കമ്പനി) ഉടമ വിജയ് കുമാർ സിങ് പറഞ്ഞത് വിമാനം കൃത്യമായി പരിപാലിക്കപ്പെട്ടിരുന്നുവെന്നും, പൈലറ്റുമാർ പരിചയസമ്പന്നരായിരുന്നുവെന്നും അപകടകരാണം കാഴ്ചപരിധിയിലെ പ്രശ്നങ്ങളാണെന്നുമാണ്. എന്നാൽ ഈ പ്രസ്താവനയിൽ എന്തോ തകരാറുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനയാത്രയ്ക്ക് മുമ്പുള്ള സാങ്കേതിക രേഖകളും മറ്റും പരിശോധിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാവണമെന്നും പവാർ ആവശ്യപ്പെട്ടു.

Similar Posts