< Back
India

India
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 1ൽ മേൽക്കൂര തകർന്നുവീണു
|28 Jun 2024 7:39 AM IST
അപകടത്തിൽ നാല് പേർക്ക് പരിക്കേൽകുകയും നിരവധി കാറുകൾ തകരുകയും ചെയ്തു
ഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽകുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. മൂന്ന് അഗ്‌നിശമനസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്.
കനത്ത മഴ കാരണമാണ് അപകടമുണ്ടായതെന്ന് അധികൃതർ പറയുന്നു. ടാക്സി ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.