< Back
India
മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി
India

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

Web Desk
|
8 Aug 2025 5:05 PM IST

കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാങ്കേതിക വിദ്യാഭ്യാസത്തിലെ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 4200 കോടിരൂപഅനുവദിക്കാനും തീരുമാനം.

എല്‍പിജിയുടെ വില ഘട്ടം ഘട്ടമായി വര്‍ധിക്കുന്ന സ്ഥിതിയാണ് രാജ്യത്ത്. മധ്യവര്‍ഗത്തെ ഇത് ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

Related Tags :
Similar Posts