< Back
India
മുലായം സിങ് യാദവിനും ശരദ് യാദവിനും ആദരാഞ്ജലിയർപ്പിച്ച് ആർ.എസ്.എസ്
India

മുലായം സിങ് യാദവിനും ശരദ് യാദവിനും ആദരാഞ്ജലിയർപ്പിച്ച് ആർ.എസ്.എസ്

Web Desk
|
12 March 2023 1:01 PM IST

ഹരിയാനയിൽ നടക്കുന്ന ആർ.എസ്.എസ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.

സാമൽഖ (ഹരിയാന): അന്തരിച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ്, സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ്, മുതിർന്ന അഭിഭാഷകൻ ശാന്തി ഭൂഷൺ എന്നിവർക്ക് ആർ.എസ്.എസ് നേതൃത്വം ആദരാഞ്ജലിയർപ്പിച്ചു. ഹരിയാനയിൽ നടക്കുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗമാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.

ഞായറാചയാണ് ജനറൽ ബോഡി യോഗം തുടങ്ങിയത്. കഴിഞ്ഞ വർഷം അന്തരിച്ച രാഷ്ട്രീയനേതാക്കൾക്കും പ്രമുഖ വ്യക്തികൾക്കും ആദരാഞ്ജലിയർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. നൂറിലേറെ ആളുകൾക്കാണ് ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചത്.

Similar Posts