< Back
India
RSS Chief Mohan Bhagwat,  RSS, Vijaydashmi Utsav, Nagpur  Mahatma Gandhi,india,ആര്‍എസ്എസ്,മഹാത്മാഗാന്ധി,മോഹന്‍ഭാഗവത്

മോഹൻ ഭാഗവത് | photo| ANI

India

ഗാന്ധിജിയെ പുകഴ്‌ത്തി ആർഎസ്‌എസ്‌; സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെ സംഭാവന അവിസ്മരണീയമെന്ന് മോഹൻ ഭാഗവത്

Web Desk
|
2 Oct 2025 11:47 AM IST

ആർഎസ്‌എസ്‌ നൂറാം വാർഷികാഘോഷ ചടങ്ങിലാണ് ഗാന്ധി സ്തുതി

ന്യൂഡല്‍ഹി:ആർഎസ്‌എസ്‌ നൂറാം വാർഷികാഘോഷ ചടങ്ങില്‍ ഗാന്ധിജിയെ പുകഴ്ത്തി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ സംഭാവനകള്‍ അവിസ്‌മരണീയമാണെന്ന് ആര്‍എസ്എസ് തലവന്‍ പറഞ്ഞു.

ഗാന്ധിജിയെ ആദരിക്കുന്നുവെന്നും ഗാന്ധിജി അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും രക്ഷിച്ചെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്ത് വിജയ ദശമി പ്രസംഗം നടത്തുകയായിരുന്നു ഭാഗവത്.

നേപ്പാളില്‍ നടന്ന ജെന്‍സി പ്രക്ഷോഭത്തെക്കുറിച്ചും മോഹന്‍ ഭാഗവത് പറഞ്ഞു. 'അയൽപക്കത്തുണ്ടായ അസ്വസ്ഥത ഒരു നല്ല സൂചനയല്ല, പൊതുജനരോഷത്തിന്റെ അക്രമാസക്തമായ പൊട്ടിത്തെറിയെത്തുടർന്ന് ശ്രീലങ്ക, ബംഗ്ലാദേശ്, അടുത്തിടെ നേപ്പാൾ എന്നിവിടങ്ങളിലെ ഭരണമാറ്റം ആശങ്കാജനകമാണ്. അത്തരം അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ നമ്മുടെ രാജ്യത്തിനകത്തും പുറത്തും സജീവമാണെന്നും' അദ്ദേഹം പറഞ്ഞു.

പഹൽഗാം ആക്രമണത്തെക്കുറിച്ചും മോഹന്‍ ഭാഗവത് പരാമര്‍ശിച്ചു. 26 നിരപരാധികളെ കൊലപ്പെടുത്തിയ നടപടിക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കി. രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തിന്‍റെയും സേനയുടെ ധീരതക്കും പുറമെ, ഈ കാലയളവിൽ സമൂഹത്തിന്റെ ശക്തിയും ഐക്യവും നമ്മള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകം പരസ്പരം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് അതിജീവിക്കാൻ കഴിയില്ല. ഈ ആശ്രിതത്വം നിർബന്ധിതമായി മാറരുത്.സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ നമ്മുടെ എല്ലാ സൗഹൃദ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം നിലനിർത്താൻ ശ്രമിക്കണം..യുഎസിന്‍റെ പുതിയ തീരുവ നയത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.

Similar Posts