< Back
India
സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട; ഭരണഘടനയിലെ ആമുഖം മാറ്റണമെന്ന് ആര്‍എസ്എസ്
India

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണമെന്ന് ആര്‍എസ്എസ്

Web Desk
|
27 Jun 2025 11:33 AM IST

ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയാണ് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്

ന്യൂഡല്‍ഹി: ഭരണഘടനയിലെ സോഷ്യലിസം ,മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആർഎസ്എസ്. സംഘടനാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയാണ് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ലെന്നും ദത്താത്രേയ ഹൊസബൊല്ല പറഞ്ഞു.

അടിയന്തരാവസ്ഥയുടെ 50 വർഷങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാൻ സമാചാർ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടന ഭേദഗതി ആവശ്യം ആര്‍എസ്എസ് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആവശ്യം. അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. 50 വർഷം മുമ്പ് ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യത്തിന് പിന്നാലെ ആർഎസ്എസിനെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസ് എന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊളളാതെ ഭരണനിർമിച്ചുവന്നതാണ് എതിർപ്പിന് കാരണമെന്നും കോൺഗ്രസ് പറഞ്ഞു.

2024 നവംബറില്‍ സമാനമായ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ജഞ്ജീവ് ഖന്നയുടെ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി അന്ന് പ്രഖ്യാപിച്ചത്.

Similar Posts