< Back
India
ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്‌
India

ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്‌

Web Desk
|
5 Oct 2021 4:40 PM IST

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതിൽ യോഗി ആദിത്യനാഥിനെതിരെയും പൈലറ്റ് വിമർശനം ഉന്നയിച്ചു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ഗ്രാം ഹെറോയിൻ പിടിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. 20,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കഴിഞ്ഞ മാസം പിടിക്കൂടിയത്.

വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിക്കു ഗുജറാത്തിൽ ചരക്കു കൈമാറ്റം ചെയ്യേണ്ട ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ശരിയായ അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും സച്ചിൻ പൈലറ്റ് മാധ്യമങ്ങളോടു പറഞ്ഞു. രാജ്യ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഈ കേസിൽ നിർബന്ധമായും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദിവസത്തെ മുംബൈ സന്ദർശനത്തിനിടയിലാണ് പൈലറ്റിന്റെ പ്രതികരണം.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതിൽ യോഗി ആദിത്യനാഥിനെതിരെയും പൈലറ്റ് വിമർശനം ഉന്നയിച്ചു. കൂടാതെ ലാഖിംപൂരിൽ കർഷകരെ വണ്ടി കയറ്റി കൊന്ന സംഭവത്തിലും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്ദ്ര തുറമുഖത്തു നിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല നേരത്തെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.




Similar Posts