India
കൃത്രിമക്കാൽ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച് സി. സദാനന്ദൻ; വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്
India

കൃത്രിമക്കാൽ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച് സി. സദാനന്ദൻ; വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

Web Desk
|
2 Feb 2026 7:47 PM IST

പയ്യന്നൂരിലെ സംഭവങ്ങൾ കാണുമ്പോൾ വീണ്ടും പഴയ അക്രമങ്ങൾ തിരിച്ചു വരുമോ എന്ന് ആശങ്കയുണ്ടെന്ന് സി.സദാനന്ദൻ പിന്നീട് പ്രതികരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭയിൽ ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് സി.സദാനന്ദൻ. സർക്കാരിന്റെ ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്നും പ്രതിപക്ഷത്തിന്റെ മൗനാനുവാദത്തോട്‌ കൂടിയാണ് സ്വർണക്കൊള്ളയെന്നും സദാനന്ദൻ ആരോപിച്ചു. അതിനിട സദാനന്ദൻ കൃത്രിമ കാൽ സഭയുടെ മേശപ്പുറത്ത് വെച്ചതിനെതിരെ ജോൺ ബ്രിട്ടാസ് രംഗത്തെത്തി. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. തുടർന്ന് കാലുകൾ താഴെ വെക്കാൻ സഭാധ്യക്ഷൻ നിർദേശം നൽകി.

തന്നിലൂടെ കാലികപ്രസക്തിയുള്ള വിഷയം രാജ്യസഭയിൽ അവതരിപ്പിക്കണം എന്നാഗ്രഹിച്ചുവെന്ന് സി.സദാനന്ദൻ പിന്നീട് പ്രതികരിച്ചു.അതാണ് രാജ്യസഭയിൽ പൊയ് കാലുകൾ മേശപ്പുറത്തുവെച്ചത്. പയ്യന്നൂരിലെ സംഭവങ്ങൾ കാണുമ്പോൾ വീണ്ടും പഴയ അക്രമങ്ങൾ തിരിച്ചു വരുമോ എന്ന് ആശങ്കയുണ്ട്. ആരെങ്കിലും അക്രമ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിൽ പിന്തിരിപ്പിക്കാനാണ് ഇങ്ങനെ ഒരു നടപടിയെന്നും, പ്രതിഷേധം സിപിഎമ്മിന്റെ അസഹിഷ്ണുത കാരണമെന്നും സദാനന്ദൻ പറഞ്ഞു.


Similar Posts