< Back
India

India
സൈഫ് അപകടനില തരണംചെയ്‌തു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കരീന
|17 Jan 2025 7:07 AM IST
സൈഫിനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്
ഡൽഹി: മോഷ്‌ടാവിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സൈഫ് അലി ഖാൻ ആശുപത്രിയിൽ തുടരുന്നു. ശസ്ത്രക്രിയ നടത്തിയെന്നും സെയ്‌ഫ് ഇപ്പോൾ അപകടനില തരണം ചെയ്‌തതായും ആശുപത്രി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈഫിന്റെ പങ്കാളിയും ബോളിവുഡ് താരവുമായ കരീന കപൂർ പറഞ്ഞിരുന്നു.
അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് സെയ്‌ഫ് അലി ഖാന് മുംബൈയിലെ ബാന്ദ്രയിലെ വസതിയൽ കുത്തേല്‍ക്കുന്നത്.