< Back
India
സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ; അപേക്ഷ തിരുത്താനുള്ള അവസരം ഇന്നും നാളെയും കൂടി
India

സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ; അപേക്ഷ തിരുത്താനുള്ള അവസരം ഇന്നും നാളെയും കൂടി

Web Desk
|
13 Nov 2025 10:38 AM IST

6,9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ

കോഴിക്കോട്: സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിരുത്താൻ അവസരം. നവംബർ 13, 14 തിയതികളിൽ അപേക്ഷ തിരുത്താനുള്ള അവസരമുണ്ടാവും. നാഷ്ണൽ ടെസ്റ്റിങ് ഏജൻസിയാണ് സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത്. അപേക്ഷ സമർപ്പിച്ചവർക്ക് exams.nta.nic.in ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരുത്താൻ സാധിക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായാണ് പരീക്ഷ നടത്തുന്നത്. 2026 ജനുവരി 18 നാണ് പരീക്ഷ നടത്തുന്നത്.

എന്തൊക്കെ തിരുത്താൻ സാധിക്കും

ക്യാറ്റഗറി, സബ് ക്യാറ്റഗറി, ക്ലാസ്, മീഡിയം, ഫോട്ടോ, ക്യാറ്റഗറി സർട്ടിഫിക്കറ്റ്, ഒപ്പ്, അപേക്ഷ സമർപ്പിച്ചപ്പോൾ തെരഞ്ഞെടുത്ത സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന നഗരങ്ങൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ തിരുത്താൻ സാധിക്കുമെന്ന് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, മേൽവിലാസം, രക്ഷിതാവിന്റെ പേര്, ലിംഗം എന്നിവ തിരുത്താൻ സാധിക്കില്ല.

എങ്ങനെ തിരുത്താം

exams.nta.nic.in വെബ് സൈറ്റ് സന്ദർശിച്ച ശേഷം സൈനിക് സ്‌കൂൾ എന്ന സെക്ഷൻ തെരഞ്ഞെടുക്കുക. AISSEE 2026 ലിങ്ക് ക്ലിക്ക് ചെയ്തശേഷം ലോഗിൻ വിവരങ്ങൾ നൽകുക. തെറ്റായി നൽകിയ വിവരങ്ങൾ തിരുത്തിയ ശേഷം ഫോം ഡൗൺലോഡ് ചെയ്യുക.

Similar Posts