< Back
India
‘ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്’ അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സൽമാൻ ഖാൻ
India

‘ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്’ അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സൽമാൻ ഖാൻ

Web Desk
|
7 Jan 2025 3:17 PM IST

‘അംഗരക്ഷകർക്ക് ഓട്ടോമാറ്റിക് തോക്കുകളും പൊലീസ് നൽകിയിട്ടുണ്ട്’

മുംബൈ: ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടിന് സുരക്ഷ വർദ്ധിപ്പിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അടക്കം നിരവധി ആധുനിക സുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചു. ഹൈ റെസല്യൂഷൻ സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

സൽമാൻ ഖാന്റെ സുഹൃത്തും മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതക ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്‌ണോയി സംഘം സൽമാൻ ഖാനെതിരെയും ഭീഷണിമുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

​പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ വിലയിരുത്തുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് രണ്ട് ഓട്ടോമാറ്റിക് തോക്കുകളും പൊലീസ് നൽകിയിട്ടുണ്ട്. ബാബസിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയും വെടിവയ്പ്പ് നടന്നിരുന്നു. ബാബ സിദ്ദീഖിയുടെ കൊലപാതക ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്‌ണോയി സംഘം സൽമാൻ ഖാനെതിരെയും ഭീഷണിമുഴക്കിയിരുന്നു.

ഏപ്രിൽ 14 ന് രാവിലെ അപ്പാർട്ട്‌മെന്റിന് പുറത്ത് നടന്ന വെടിവയ്പ്പിലും ബിഷ്‌ണോയ് സഹോദരന്മാർ പ്രതികളാണ്. 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനും സൽമാൻ ഖാനുമായുള്ള ശത്രുത.

Related Tags :
Similar Posts