< Back
India

India
സാം പിത്രോഡ വീണ്ടും ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ
|26 Jun 2024 9:07 PM IST
തുടർച്ചയായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ പിത്രോഡ പദവി ഒഴിഞ്ഞിരുന്നു
ന്യൂഡൽഹി: സാം പിത്രോഡ വീണ്ടും ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേതാണ് തീരുമാനം. തുടർച്ചയായ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ പിത്രോഡ പദവി ഒഴിഞ്ഞിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പിന്തുടർച്ചാസ്വത്ത് നികുതി, ഇന്ത്യയുടെ വൈവിധ്യം എന്നിവയിൽ പിത്രോഡ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.