< Back
India
വിദ്വേഷം ഇല്ലാതാക്കാൻ സമാജ്‌വാദി അത്തറുമായി സമാജ്‌വാദി പാർട്ടി
India

വിദ്വേഷം ഇല്ലാതാക്കാൻ 'സമാജ്‌വാദി അത്തറു'മായി സമാജ്‌വാദി പാർട്ടി

Web Desk
|
10 Nov 2021 8:27 PM IST

22 തരം സുഗന്ധങ്ങളിൽനിന്നുള്ള അത്തർ നിർമിക്കുന്നത് കനൗജിൽ വെച്ചാണ്. അത്തർ നഗരി എന്നറിയപ്പെടുന്ന കനൗജ് സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണ്

ഉത്തർപ്രദേശിൽ മതേതരത്വത്തിന്റെ സുഗന്ധം പരത്താനും വിദ്വേഷത്തിന്റെ ദുർഗന്ധം ഇല്ലാതാക്കാനുമായി 'സമാജ്‌വാദി അത്തർ' പുറത്തിറക്കി സമാജ്‌വാദി പാർട്ടി. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനാണ് അഖിലേഷ് യാദവിന്റെയും സംഘത്തിന്റെയും ശ്രമം. 22 തരം സുഗന്ധങ്ങളിൽനിന്നുള്ള അത്തർ നിർമിക്കുന്നത് കനൗജിൽ വെച്ചാണ്.

അത്തർ നഗരി എന്നറിയപ്പെടുന്ന കനൗജ് സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണ്. അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും കനൗജിനെ ലോകസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പിയുടെ സുപ്രത് പതക്കാണ് മണ്ഡലത്തിലെ എം.പി. യു.പിയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം നിലവിൽ ഭരണത്തിലുള്ള ബി.ജെ.പിയടക്കം എല്ലാ പാർട്ടികളും സജീവമാക്കിയിരിക്കുകയാണ്.

Similar Posts