< Back
India

India
'എനിക്ക് എല്ലാം തന്ന സ്ഥലം'; കൈക്കുഞ്ഞുമായി ഉംറ നിർവഹിച്ച് സന ഖാൻ
|30 Sept 2023 5:19 PM IST
കുഞ്ഞിനൊപ്പം ഉംറ ചെയ്തതിന്റെ ഫോട്ടോയും വീഡിയോയും സന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ ആദ്യത്തെ കൺമണിക്കൊപ്പം ഉംറ നിർവഹിച്ച് സന ഖാൻ. ഗ്ലാമർ ലോകത്ത് നിറഞ്ഞുനിന്നിരുന്ന സന ഖാൻ പിന്നീട് കുടുംബ ജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറുകയായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുമ്പ് അനസ് സയിദിനെ വിവാഹം ചെയ്ത ഇവർക്ക് 2023 ജൂലൈ അഞ്ചിനാണ് കുഞ്ഞ് പിറന്നത്.
കുഞ്ഞിനൊപ്പം ഉംറ ചെയ്തതിന്റെ ഫോട്ടോയും വീഡിയോയും സന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം, എല്ലാ പ്രാർഥനയും സഫലമാക്കിയ ഇടം. കണ്ണീർ പൊഴിക്കാതെ എനിക്ക് ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല'-സന കുറിച്ചു.
തങ്ങളുടെ കുഞ്ഞിന് താരിഖ് ജമീൽ എന്നാണ് അനസ്-സന ദമ്പതികൾ പേര് നൽകിയിരിക്കുന്നത്. ഉംറ യാത്രയിൽ മദീനയിലെത്തിയ ഇവർ മുഹമ്മദ് നബിയുടെ ഖബറിടവും സന്ദർശിച്ചിരുന്നു.