< Back
India
udayanidi stalin

മമത ബാനർജി, ഉദയനിധി സ്റ്റാലിൻ

India

ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകൾ പാടില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കണം; ഉദയനിധിക്കെതിരെ മമത ബാനർജി

Web Desk
|
4 Sept 2023 7:23 PM IST

സനാതനധർമത്തെ താൻ ബഹുമാനിക്കുന്നുവെന്നും മമത പറഞ്ഞു.

ഡൽ​​ഹി: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും മമത പറഞ്ഞു. സനാതനധർമത്തെ താൻ ബഹുമാനിക്കുന്നു. ഉദയനിധി ജൂനിയറാണ് ചിലപ്പോൾ കാര്യങ്ങൾ അറിയില്ലായിരിക്കും പരാമർശം നടത്തിയതെന്നും മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിഹാറിൽ അഭിഭാഷകൻ സുധീർ കുമാർ ഓജെയാണ് പരാതി നൽകി. കൂടാതെ പരാമർശത്തിന് എതിരെ സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു.

Similar Posts