< Back
India
പ്രവേശനം നേടിയ 90% വിദ്യാർഥികളും മുസ്‌ലിംകൾ; ജമ്മു വൈഷ്ണോദേവി മെഡിക്കൽ കോളജിനെതിരെ സംഘ്പരിവാർ പ്രതിഷേധം
India

പ്രവേശനം നേടിയ 90% വിദ്യാർഥികളും മുസ്‌ലിംകൾ; ജമ്മു വൈഷ്ണോദേവി മെഡിക്കൽ കോളജിനെതിരെ സംഘ്പരിവാർ പ്രതിഷേധം

Web Desk
|
21 Nov 2025 3:27 PM IST

വിഎച്ച്പിയും ബജ്റം​ഗ് ദളുമാണ് പ്രതിഷേധം നടത്തിയത്

ശ്രീനഗർ: ജമ്മുവിലെ മാതാ വൈഷ്ണോദേവി മെഡിക്കൽ കോളജിനെതിരെ സംഘ്പരിവാർ പ്രതിഷേധം. പ്രവേശനം ലഭിച്ച 90% വിദ്യാർഥികളും മുസ്‌ലിംകളായതാണ് കാരണം. ആദ്യ ബാച്ചിലെ പ്രവേശന ലിസ്റ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. വിഎച്ച്പിയും ബജ്റം​ഗ് ദളുമാണ്മാണ് പ്രതിഷേധം നടത്തിയത്.

വൈഷ്ണോദേവി ക്ഷേത്രത്തിലെ സംഭാവനകൾ ഉപയോഗിച്ച് സ്ഥാപിച്ച സ്ഥാപനത്തിൽ മുസ്‌ലിം സമുദായ അംഗങ്ങൾ ആധിപത്യം സ്ഥാപിക്കരുതെന്നും, സീറ്റുകൾ ഹിന്ദുക്കൾക്കായി സംവരണം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. ബിജെപി ഉദംപൂർ എംഎൽഎ ആർഎസ് പഥാനിയ പ്രതിഷേധത്തെ പിന്തുണച്ചു രം​ഗത്തെത്തി. കാശ്മീർ സ്വദേശികളായ മുസ്‌ലിംകളാണ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയത്.

വൈഷ്ണോദേവി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള 50 വിദ്യാർഥികളുടെ പട്ടിക ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്സാമിനേഷൻസ് (JKBOPEE) അംഗീകരിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിൽ 42 പേർ കശ്മീരിൽ നിന്നുള്ളവരും എട്ട് പേർ ജമ്മുവിൽ നിന്നുള്ളവരുമാണ്. വിദ്യാർഥികളിൽ 36 പേർ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്.

2025–26 വർഷത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും അടുത്ത വർഷം തിരഞ്ഞെടുക്കപ്പെടുന്ന മിക്ക വിദ്യാർഥികളും ഹിന്ദുക്കളാണെന്ന് ഉറപ്പാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

പ്രവേശന നടപടികൾ നിയമപരമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. പ്രവേശനം കൃത്യമായ നടപടിക്രമം പാലിച്ചാണെന്നും ജമ്മു കശ്മീരിലെ 13 മെഡിക്കൽ കോളേജുകളിലെ 1,685 സീറ്റുകളിലേക്കും നീറ്റ് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നടത്തേണ്ടതെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുവെന്നും അധികൃതർ പറഞ്ഞു.

Similar Posts