< Back
India

India
ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘ്പരിവാർ ആക്രമണം; ജയ് ശ്രീരാം വിളിപ്പിച്ചു
|20 April 2024 10:28 AM IST
കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്.
പട്ന: ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു.
മർദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി മീഡിയവണിനോട് പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണിൽ ചിത്രീകരിച്ചു. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.