< Back
India
സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുചോദിച്ചിട്ടില്ല:സഞ്ജയ് റാവത്ത്
India

'സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുചോദിച്ചിട്ടില്ല':സഞ്ജയ് റാവത്ത്

Web Desk
|
13 Oct 2021 5:33 PM IST

മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം

ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം.

സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാര്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാം. അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ല. സവര്‍ക്കാര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചിട്ടേയില്ല- റാവത്ത് പറഞ്ഞു.

മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്നം നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള നേതാവ് സഞ്ജയ് റാവത്ത്.

Similar Posts