< Back
India
Saroj Goenka passed away
India

എക്‌സ്പ്രസ് പബ്ലിക്കേഷൻസ് ലിമിറ്റഡിന്റെ മുൻ എം.ഡി സരോജ് ഗോയങ്ക അന്തരിച്ചു

Web Desk
|
24 May 2024 5:53 PM IST

ചെന്നൈ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിക്ക് സരോജ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു

ചെന്നൈ: എക്‌സ്പ്രസ് പബ്ലിക്കേഷൻസ് (മധുരൈ) ലിമിറ്റഡിന്റെ മുൻ മാനേജിങ് ഡയറക്ടർ സരോജ് ഗോയങ്ക അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 11: 30ന് ചെന്നൈയിലായിരുന്നു മരണം. 94 വയസായിരുന്നു. എക്‌സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടറായും അവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്തമായ എക്‌സ്പ്രസ് മാൾ നിർമിച്ചത് കമ്പനിയാണ്.

പ്രമുഖ വ്യവസായിയും രാജ്യസഭാംഗവുമായിരുന്ന പരേതനായ ശ്രേയൻസ് പ്രസാദ് ജെയിനിന്റെ മകളാണ്. എക്‌സ്പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ മകൻ പരേതനായ ഭഗ്‌വൻ ദാസ് ഗോയങ്കയുടെ ഭാര്യയാണ് സരോജ്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ചെയർമാനും എം.ഡിയുമായ മനോജ് കുമാർ സൊന്താലിയയുടെ ബന്ധുവും ആണ്.

ആരതി അഗർവാൾ, റിതു ഗോയങ്ക, കവിതാ സിംഘാനിയ എന്നീ മൂന്ന് പെൺമക്കളാണ് സരോജ് ഗോയങ്കയ്ക്കുള്ളത്. എക്സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടർമാർ കൂടിയാണ് ഇവർ.

2015 ഡിസംബറിൽ ചെന്നൈ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടപ്പോൾ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് സരോജ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്വാമി ദയാനന്ദ കൃപ ഹോം സ്ഥിതി ചെയ്യുന്ന 10 ഏക്കർ വസ്തുവും 1998ൽ അവർ സമ്മാനിച്ചതാണ്.

Similar Posts