< Back
India
രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി.കെ ശശികല; തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി കൂടിക്കാഴ്ച
India

രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി.കെ ശശികല; തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി കൂടിക്കാഴ്ച

Web Desk
|
8 Dec 2021 11:04 AM IST

ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനായിരുന്നു സന്ദര്‍ശനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു

സ്റ്റൈല്‍മന്നനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല. തിങ്കളാഴ്ച ചെന്നൈയിലുള്ള പോയസ് ഗാര്‍ഡനിലെത്തിയാണ് ശശികല രജനീകാന്തിനെ കണ്ടത്. ശശികലയുടെ അപ്രതീക്ഷിത സന്ദര്‍ശനം തമിഴ്നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനായിരുന്നു സന്ദര്‍ശനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ ദാദാസാഹെബ് പുരസ്കാര നേട്ടത്തില്‍ താരത്തിനെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ച്ചയായ തല ചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒക്ടോബറില്‍ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 28ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

2020 ഡിസംബർ 29 ന് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോശം ആരോഗ്യസ്ഥിതിയും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി പിന്നീട് പിന്മാറുകയായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിടുകയും ചെയ്തു. രാഷ്ട്രീയത്തിലേക്കില്ലെന്നും രജനി വ്യക്തമാക്കിയിരുന്നു.

Similar Posts