< Back
India
Savarkar defamation case: Complaint against Rahul Gandhi for ‘abstaining from recording his plea’
India

സവർക്കറെ അധിക്ഷേപിച്ചെന്ന കേസ്: കോടതിയിൽ ഹാജരാകാത്തതിന് രാഹുൽ ഗാന്ധിക്ക് എതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരൻ

Web Desk
|
10 May 2025 11:24 AM IST

2023 മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ അധിക്ഷേപിച്ചു എന്നാണ് ആരോപണം.

ന്യൂഡൽഹി: സവർക്കറെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് എതിരെ പൂനെ കോടതിയിൽ വീണ്ടും ഹരജി. കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുൽ ഗാന്ധി തുടർച്ചയായി ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

പൂനെയിലെ എംപി/എംഎൽഎ കോടതിയിൽ ഇന്നലെ ഹാജരാകാനായിരുന്നു ജഡ്ജി അമോൽ ഷിൻഡെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഹുൽ ഹാജരായിരുന്നില്ല. തുടർന്നാണ് സവർക്കറുടെ അനന്തരവൻ കൂടിയായ പരാതിക്കാരൻ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ടത്.

2023 മാർച്ച് അഞ്ചിന് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ അധിക്ഷേപിച്ചു എന്നാണ് പരാതി. പ്രസംഗത്തിന്റെ വീഡിയോയും സവർക്കർ എഴുതിയ 'മാഝി ജൻമതേപ്', ഹിന്ദുത്വ എന്നീ പുസ്തകങ്ങളും നൽകണമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഏപ്രിൽ 25ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനാൽ കേസ് മേയ് 28ന് പരിഗണിക്കാനായി മാറ്റി.

Similar Posts