< Back
India
‘എന്റെ ഒരു മാസത്തെ ശമ്പളം; വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ, ഞെട്ടി സോഷ്യൽ മീഡിയ
India

‘എന്റെ ഒരു മാസത്തെ ശമ്പളം'; വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ, ഞെട്ടി സോഷ്യൽ മീഡിയ

ആത്തിക്ക് ഹനീഫ്
|
27 Jan 2026 4:05 PM IST

JAIIB (ജൂനിയർ അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്), CAIIB (സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്) തുടങ്ങിയ പ്രഫഷണൽ ബാങ്കിംഗ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു

ന്യൂഡൽഹി: വരുമാനവും പ്രായവും പുറത്ത് പറയാൻ മടിയുള്ളവരാണ് പലരും. പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസും ചോദിക്കരുതെന്ന് കേട്ടിട്ടുമുണ്ട്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രൊബേഷണറി ഓഫീസറായ യുവതി തന്റെ വരുമാനം വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയ അത് ഏറ്റെടുത്തു. ശ്വേതാ ഉപ്പൽ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൻ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്.

രണ്ടര വർഷത്തെ സർവീസും അഞ്ച് ഇൻക്രിമെന്റുകളും ഉൾപ്പെടെ ഏകദേശം 95,000 രൂപ പ്രതിമാസം സമ്പാദിക്കുന്നതായി ശ്വേത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു. ഇതിന് പുറമെ 18,500 രൂപ ലീസ് വാടകയായും ഏകദേശം 11,000 രൂപ മറ്റ് അലവൻസുകളുമായും ലഭിക്കുന്നു. അതായത് മൊത്തം പ്രതിമാസ വരുമാനം ഏകദേശം ഒരു ലക്ഷത്തിലധികം രൂപ. 2022ൽ IBPS പ്രൊബേഷണറി ഓഫീസർ (PO) പരീക്ഷ പാസായാണ് ശ്വേതക്ക് ഈ ജോലി ലഭിച്ചത്.

JAIIB (ജൂനിയർ അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്), CAIIB (സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്) തുടങ്ങിയ പ്രഫഷണൽ ബാങ്കിംഗ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ഈ പരീക്ഷകളിൽ വിജയിക്കുന്ന ജീവനക്കാർക്ക് പല ബാങ്കുകളും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഒരു എസ്‌ബി‌ഐ പി‌ഒയ്ക്ക് ബേസ് സാലറിയിൽ നിന്ന് ശമ്പളം ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നാണ് ശ്വേത പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ചില ഉപയോക്താക്കൾ അവരുടെ വിഡിയോയിൽ അവിശ്വാസം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർ അതിൽ പ്രചോദിതരായി.

Similar Posts