< Back
India

India
കള്ളപ്പണക്കേസ്; സാന്റിയാഗോ മാർട്ടിനെതിരായ വിചാരണയ്ക്ക് സുപ്രിംകോടതി സ്റ്റേ
|10 April 2024 3:10 PM IST
എറണാകുളം പി.എം.എല്‍.എ കോടതിയുടെ വിചാരണക്കെതിരെയാണ് നടപടി
ഡൽഹി: ലോട്ടറി ഉടമ സാന്റിയാഗോ മാർട്ടിനെതിരായ ഇ.ഡി കേസിന്റെ വിചാരണ സുപ്രിംകോടതി സ്റ്റേ ചെയ്തു. എറണാകുളം പി.എം.എല്‍.എ കോടതിയുടെ വിചാരണക്കെതിരെയാണ് നടപടി. സിക്കിം ലോട്ടറിയുടെ മറവിൽ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡി കേസ്. വിചാരണയിലെ നിയമപ്രശ്നം ചൂണ്ടികാട്ടിയാണ് സാൻ്റിയാഗോ മാർട്ടിൻ സുപ്രിംകോടതിയെ സമീപിച്ചത്.
സി.ബി.ഐ എടുത്ത കേസിൽ കോടതി വിചാരണ പൂർത്തിയായിട്ടില്ലെന്നും അതിനുശേഷമേ ഇ.ഡി കേസ് പരിഗണിക്കാവൂ എന്നുമാണ് സാൻ്റിയാഗോ മാർട്ടിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ഇ.ഡിയുടെ പ്രതികരണവും സുപ്രിംകോടതി തേടി.