< Back
India

India
പിക്‌നിക്കിന് പോയ സ്‌കൂൾ ബസിന് തീപിടിച്ചു: 36 കുട്ടികൾ പോറൽ പോലുമേൽക്കാതെ രക്ഷപെട്ടു
|10 Dec 2023 9:02 PM IST
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം
മധ്യപ്രദേശിലെ ജബൽപൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 36 കുട്ടികളെയും നാല് അധ്യാപകരെയും രക്ഷപെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള സുവാർകോൾ മേഖലയിലാണ് സംഭവം.
സ്‌കൂൾ പിക്‌നിക്കിനായി ഡുംന നേച്ചർ പാർക്കിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസ് കത്തുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുണ്ടായിരുന്ന സൈനികരാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ഖമാരിയ പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള ഹർദയാൽ സിംഗ് പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പടാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെനകി ഗ്രാമങ്ങളിലെ ഏകീകൃത് മാധ്യമിക് സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ അന്വേഷണം nadannuvarikayan.