< Back
India

India
പഞ്ചാബിൽ എല്ലാ സ്കൂളുകളും തിങ്കളാഴ്ച തുറക്കും
|31 July 2021 10:20 PM IST
കുട്ടികളെ സ്കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധം
പഞ്ചാബിൽ എല്ലാ സ്‌കൂളുകളും തുറക്കാൻ പഞ്ചാബ് സർക്കാർ തീരുമാനം. തിങ്കളാഴ്ച മുതൽ എല്ലാ ക്ലാസുകളും പുനരാരംഭിക്കും. ക്ലാസിനകത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. എന്നാൽ, സ്കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ തുടരണമെന്നും നിർദേശമുണ്ട്.
മുഴുവന്‍ ഡോസ് വാക്‌സിനെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമേ സ്കൂളുകളിലെത്താന്‍ അനുമതിയുള്ളൂ. ഇതോടൊപ്പം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.