< Back
India
സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
India

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

Web Desk
|
9 Aug 2021 2:34 PM IST

ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ശശി തരൂരിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തുറക്കാമെന്നും മന്ത്രി വ്യക്താക്കി.

ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

Related Tags :
Similar Posts